സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച്, FIR സമർപ്പിച്ചു | Oneindia Malayalam

2017-12-05 635

FIR Against Suresh Gopi MP

നടിയെ ആക്രമിച്ച കേസിന് ശേഷം സിനിമാതാരങ്ങള്‍ക്ക് കഷ്ടകാലമാണെന്ന് പൊതുവെ ഒരു സംസാരമുണ്ട്. ദിലീപ് അറസ്റ്റിലായ ശേഷമാണ് നികുതി വെട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഒട്ടേറെ സിനിമാതാരങ്ങള്‍ നിയമക്കുരുക്കില്‍പ്പെട്ടിരുന്നു. നടി അമല പോള്‍, നടൻ ഫഹദ് ഫാസില്‍, രാജ്യസഭാ എംപി സുരേഷ് ഗോപി എന്നിവരാണ് ഇപ്പോള്‍ നിയമക്കുരുക്കില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. വ്യാജ രേഖ ചമച്ച് പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്‌തെന്നാണ് സുരേഷ് ഗോപിക്കെതിരായ കേസ്. സമാനമായ കേസില്‍ നടന്‍ ഫഹദ് ഫാസില്‍, നടി അമല പോള്‍ എന്നിവര്‍ക്കെതിരേയും എഫ്‌ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തത് വഴി നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ഈ കേസില്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം സിജെഎം കോടതിയിലാണ് എഫ്ആആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. വിശദമായ അന്വേഷണം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Videos similaires